---
title: "ദേശീയ പണിമുടക്ക് അർധരാത്രി 12 മുതൽ ആരംഭിക്കും ; കേരളത്തിൽ 'ബന്ദാകും"
english_title: "National strike to begin at 12 midnight; 'bandh' to be held in Kerala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/341489/National strike to begin at 12 midnight; 'bandh' to be held in Kerala"
published_at: "2026-02-11T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698cb830341d8_1001104302.jpg"
keywords: []
---

# ദേശീയ പണിമുടക്ക് അർധരാത്രി 12 മുതൽ ആരംഭിക്കും ; കേരളത്തിൽ 'ബന്ദാകും

> **Lead Summary:** കേന്ദ്ര സർക്കാറിൻ്റെതൊഴിലാളി വിരുദ്ധ നയങ്ങൾ ക്കതിരെ ഇന്ന് അർധരാത്രി 12 മുതൽ നടക്കുന്ന ദേശീയ പണിമുടക്ക് കേരളത്തിൽ 'ബന്ദാ'യി മാറും.

## Article Content

കേന്ദ്ര സർക്കാറിൻ്റെതൊഴിലാളി വിരുദ്ധ നയങ്ങൾ ക്കതിരെ ഇന്ന് അർധരാത്രി 12 മുതൽ നടക്കുന്ന ദേശീയ പണിമുടക്ക് കേരളത്തിൽ 'ബന്ദാ'യി മാറും.

വ്യാപാരി സംഘടനകളും സഹകരിക്കുമെന്നതിനാൽ കടക മ്പോളങ്ങൾ അടഞ്ഞുകിടക്കും. ചരക്ക് വാഹനങ്ങളും തടയും. സ്വകാര്യ ബസുകളും കെ.എ സ്.ആർ.ടിയിസിയും ഓടില്ല. സമാന്തര സർവീസുകൾ നടത്തുന്നവരെ സമരാനുകൂലിച്ച് കൾ തടയാനിടയുണ്ട്. ഹോട്ടലുകളും തട്ടുകടകളും അടഞ്ഞു കിടക്കും.

ദൂരസ്ഥലങ്ങളിൽ നിന്ന് റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും അകപ്പെടുന്നവരെ സഹായിക്കാൻ പോലീസ് സംവിധാനം ഏർപ്പെടുത്തുമെന്നാണ് സൂചന. സർക്കാർ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും. ഇരുചക്ര വാഹന ങ്ങൾ തടയാനും സാധ്യതയുണ്ട്. ബാങ്കിംഗ്, വാണിജ്യ, ടൂ റിസം മേഖലകൾ പണിമുടക്ക് സാരമായി ബാധിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/341489/National strike to begin at 12 midnight; 'bandh' to be held in Kerala)